You are currently viewing സൗജന്യ ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ് ക്ലാസ്

സൗജന്യ ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ് ക്ലാസ്

എൻ്റെ പേര് മേബി, ഞാൻ ഒരു ഫ്രീലാൻസ് വെബ്ഡെവലപ്പറും ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ടും ആണ്. എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നതിനെക്കുറിച്ച് കേരളത്തിലുള്ള സാധാരണ കച്ചവടക്കാർക്ക് വ്യക്തമായ ധാരണയില്ല എന്നാണ് ഇതുവരെയുള്ള എൻ്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത്. ഡിജിറ്റൽ മാർക്കറ്റിംഗ് എന്നാൽ ഓൺലൈനിൽ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണ് എന്നാണ് മിക്കവാറും ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്. നിങ്ങളുടെ ബിസിനസ് എന്തുതന്നെയായാലും, സ്നാക്സും ബിവറേജസും മാത്രമുള്ള ഒരു ചെറിയ കോഫി ഷോപ്പ് ആണെങ്കിൽ പോലും നിങ്ങൾക്ക് നിങ്ങളുടെ സ്ഥാപനം ഓൺലൈനിൽ പരസ്യം നൽകി കൂടുതൽ കസ്റ്റമേഴ്സിനെ കണ്ടെത്താൻ സാധിക്കും എന്ന് സാധാരണക്കാരായ കച്ചവടക്കാരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ പത്ത് ദിവസത്തെ സൗജന്യ ക്ലാസ് നൽകാമെന്ന് വിചാരിക്കുന്നത്.

ഈ 10 ദിവസത്തെ സൗജന്യ ക്ലാസ് ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യമുള്ള ബിസിനസുകാരെ ഉദ്ദേശിച്ചുള്ളതാണ്. അതായത് നിങ്ങൾ നിങ്ങളുടെ സ്ഥാപനം ഗൂഗിൾ മാപ്പിൽ ആഡ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ കൃത്യമായി പറയുകയാണെങ്കിൽ ഗൂഗിൾ ബിസിനസ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ ബിസിസിസ്സ് പ്രൊഫൈൽ നിങ്ങൾക്ക് ഗൂഗിളിൽ പരസ്യം ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്ഥാപനം ഒരു ചെറിയ ബിസിനസ് ആണെങ്കിൽ നിങ്ങൾക്ക് ഒരു പരിധിവരെ ഇത് തനിയെ ചെയ്യാൻ സാധിക്കുന്നതാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ച് അത് തൊഴിൽ എന്ന നിലയിൽ ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഈ ക്ലാസ് കൊണ്ട് കാര്യമായ പ്രയോജനം നിങ്ങൾക്ക് ഉണ്ടാവില്ല എങ്കിലും ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സി​ലാക്കാൻ സാധിക്കും. മൂന്നുമാസം കൊണ്ട് അല്ലെങ്കിൽ ആറുമാസം കൊണ്ട് നിങ്ങളെ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കാം എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധം മാത്രമാണ്. കാരണം ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ക്യാമ്പയിൻ സ്ട്രക്ചറും ഡാറ്റ ഒബ്സർവേഷനും തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ തന്നെ കുറഞ്ഞത് ഒരു മൂന്നുമാസമെങ്കിലും വേണ്ടിവരും.

ഈ ക്ലാസിൽ ഓൺലൈൻ അഡ്വർടൈസിങ്ങിൻ്റെ അടിസ്ഥാന കാര്യങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കുകയും അതിനുശേഷം നിങ്ങളിൽ ആർക്കെങ്കിലും (രണ്ടോ മൂന്നോ പേർക്ക്) നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ അഡ്വർടൈസ് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ അത് ലൈവ് ആയി ചെയ്തു തരികയും ചെയ്യുന്നതാണ്. ജൂൺ 21ആം തീയതി മുതൽ തുടങ്ങുന്ന ക്ലാസ്സ് രാത്രി 8 മണി മുതൽ 9 മണിവരെ ഗൂഗിൾ മീറ്റിൽ ഓൺലൈനായി എടുക്കുന്നതാണ്. കഴിവതും നിങ്ങൾ ഒരു കമ്പ്യൂട്ടറിൽ നിന്ന് ജോയിൻ ചെയ്യാൻ ശ്രമിക്കുക കാരണം ഗൂഗിൾ ആഡിൻ്റെ ഡാഷ്ബോർഡിൽ (പേജുകൾ) അക്ഷരങ്ങളെല്ലാം തീരെ ചെറുതാണ്. ഫോണിലൂടെ നിങ്ങൾക്ക് അത് വായിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങൾക്ക് ഈ സൗജന്യ ക്ലാസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന ഫോം പൂരിപ്പിച്ച് അയയ്ക്കുക.

SignUp Form

    Recommended Reading:

    Important Things to Know Before Advertising Your Business Online

    Leave a Reply